പാക്കിസ്ഥാനില്‍ തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു നല്‍കണമെന്ന് പാക് സുപ്രീം കോടതി ഉത്തരവ്. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യാ ഭരണകൂടത്തോടാണ് തകര്‍ക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനര്‍നിര്‍മ്മിക്കണം എന്ന് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Read Also : കള്ളപ്പണം വെളുപ്പിക്കൽ : ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി
ഡിസംബര്‍ 30നാണ് കാരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള പരമഹംസ്ജി മഹാരാജ് സമാധിയും കൃഷ്ണ ദ്വാര മന്ദിറും അക്രമികള്‍ തകര്‍ക്കുകയും തീവെക്കുകയും ചെയ്തത്.ക്ഷേത്രം തകര്‍ക്കപ്പെട്ട സംഭവത്തെക്കുറിച്ച് ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സാമാജികനായ രമേഷ് കുമാര്‍ ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍ ജനുവരി അഞ്ചിന് വാദം കേള്‍ക്കാന്‍ നിശ്ചയിക്കുകയും ചെയ്തു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.
Post Your Comments