മുംബൈയിലെ ജുഹുവില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി ബോളിവുഡ് താരം ജാന്‍വി കപൂര്‍. അകാലത്തിൽ വിടപറഞ്ഞ നടി ശ്രീദേവിയുടെ മകളാണ് ജാൻവി. മൂന്ന് നിലകളുള്ള വീടിന്റെ വില 39 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
ജുഹുവിലുള്ള അരായ ബില്‍ഡിങ്ങിലെ 14,15,16 നിലകളാണ് ജാന്‍വി സ്വന്തമാക്കിയത്. ഡിസംബര്‍ ഏഴിന് വീട് ബുക്ക് ചെയ്‌തെന്നും 10-ാം തിയതി കരാറെഴുതി സ്വന്തം പേരിലാക്കിയെന്നും മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ വീട്ടിലേക്ക് മാറുന്നതോടെ അമിതാഭ് ബച്ചന്‍, അജയ് ദേവ്ഗണ്‍, ഹൃതിക് റോഷന്‍ തുടങ്ങി ജാന്‍വിയുടെ ബന്ധു കൂടിയായ നടന്‍ അമില്‍ കപൂര്‍ വരെ അയൽക്കാർ ആകും
Post Your Comments