Latest NewsKeralaNews

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസും

സിപിഎം സ്ഥാനാര്‍ത്ഥികളെ കുറിച്ച് സൂചന

 

കോഴിക്കോട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസും, സിപിഎം സ്ഥാനാര്‍ത്ഥികളെ കുറിച്ച് സൂചന. ചാനല്‍ ചര്‍ച്ചയില്‍ സിപിഎമ്മിനു വേണ്ടി പടനയിക്കുന്ന യുവനേതാക്കള്‍ ഇത്തവണ മല്‍സരിക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും ഡിവൈഎഫ്‌ഐ ദേശീയ നേതാവുമായ മുഹമ്മദ് റിയാസ് കോഴിക്കോട് മത്സരിക്കുമെന്നാണ് പുറത്തുവരുന്ന സൂചന.

Read Also : “ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതത്” : ജോയ് മാത്യു

എം ബി രാജേഷ് തൃത്താലയില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്. എ എ റഹീം അടക്കമുള്ള ചാനല്‍ ചര്‍ച്ചകളിലെ ജനപ്രിയ മുഖങ്ങളെയും സിപിഎം രംഗത്തിറക്കാന്‍ സാധ്യതയുണ്ട്. പി ജയരാജന്‍, എം വി ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ഇത്തവണ കളത്തില്‍ ഉണ്ടാകും. നിരവധി സിറ്റിങ്ങ് എംഎല്‍മാര്‍ക്ക് ഇത്തവണയും അവസരം ലഭിച്ചക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button