
ഭോപ്പാല്‍: മധ്യപ്രദേശില്‍ 38കാരന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു. ജോലി കഴിഞ്ഞ് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനം ഉണ്ടായിരിക്കുന്നത്.
സാഗര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. 35കാരിയാണ് അരവിന്ദിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. സംഭവത്തില്‍ പൊലീസ് ഭാര്യ ശിവ്കുമാരിക്കെതിരെ കേസെടുത്തു.
ദിവസവേതനത്തിന് പണിയെടുക്കുന്ന തൊഴിലാളിയാണ് അരവിന്ദ്. ജോലി കഴിഞ്ഞ് വൈകി വരുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടുകാര്‍ ഇടപെട്ട് വഴക്ക് പറഞ്ഞുതീര്‍ത്തു. എന്നാല്‍ അതേസമയം അരിശം വിട്ടുമാറാതിരുന്ന ശിവ്കുമാരി, പുലര്‍ച്ചെ ഉറങ്ങിക്കിടന്ന അരവിന്ദിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് അരവിന്ദിനെ ആശുപത്രിയില്‍ എത്തിക്കുകയുണ്ടായത്.
ബുന്ദല്‍ഖണ്ഡ് മെഡിക്കല്‍ കോളജിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ ശിവ്കുമാരി ഖേദം പ്രകടിപ്പിച്ചതായി സഹോദരന്‍ പറഞ്ഞു.
Post Your Comments