
ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ 2014 ആഗസ്റ്റ് 28-ന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം ജൻ ധൻ അക്കൗണ്ട് എടുക്കാൻ ബാങ്കിൽ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് യുവതി. പാലക്കാട് സ്വദേശിനിയായ ധ്വനി ഉത്തമനാണ് വീടിനു സമീപമുള്ള ഗ്രാമീൺ ബാങ്കിൽ ധൻ ജൻ അക്കൗണ്ട് എടുക്കാൻ പോയപ്പോഴുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
Also Read: കനത്ത കാറ്റ് ; ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ
ജൻ ധൻ അക്കൗണ്ടുകളെ കുറിച്ച് ബാങ്കിലുള്ളവർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ലെന്നും താൻ തന്നെ വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞ് മനസിലാക്കിയശേഷമാണ് പദ്ധതിയിൽ ഒരു അക്കൗണ്ട് എടുക്കാൻ സാധ്യമായതെന്നും ധ്വനി പറയുന്നു. ഇത്തരം പദ്ധതികളെ കുറിച്ച് എല്ലാവർക്കും വ്യക്തമായ അറിവ് ഉണ്ടായിരിക്കണമെന്ന് ധ്വനി പറയുന്നു.
‘കേന്ദ്ര -കേരള സർക്കാർ നമുക്ക് നൽകുന്ന ഇത്തരം ആനുകൂല്യങ്ങൾ കൈപറ്റാൻ നമ്മൾ ബലം പ്രയോഗിച്ച് അത് പിടിച്ച് വാങ്ങിക്കേണ്ടുന്ന ഒരു അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. അതിനൊരു മാറ്റം വരണം. ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ച് സംസാരിച്ചാൽ എവിടെയും വഞ്ചിതരാകാതിരിക്കാൻ നമുക്ക് കഴിയും’.- ധ്വനി പറയുന്നു. ധ്വനിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
Post Your Comments