COVID 19Latest NewsIndiaNewsInternational

ഇന്ത്യക്ക് അഭിനന്ദന പ്രവാഹം, ഇന്ത്യയുടെ അതുല്യ നേതൃത്വം മഹത്തരമെന്ന് ബിൽ ഗേറ്റ്സ്, ഒപ്പമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ നിർമ്മിച്ച വാക്സിൻ വാങ്ങാനും രാജ്യങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്, ബ്രസീലാണ് വാക്സിൻ വാങ്ങി വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചത്

ഡൽഹി: കോവിഡ് വാക്സിൻ പദ്ധതിലെ ഇന്ത്യയുടെ നേട്ടങ്ങളിൽ അഭിനന്ദന പ്രവാഹം. ലോകത്തിലെ വിവിധ രാഷ്ട്ര തലവൻമാർ അടക്കം വിവിധ മേഖലകളിലെ പ്രമുഖരാണ് ഇന്ത്യയെ ലോകത്ത് ആദ്യമായി തദ്ദേശിയമായി നിർമ്മിച്ച രണ്ട് വാക്സിനുകൾക്ക് അനുമതി നൽകിയ നിർണ്ണായകമായ നേട്ടത്തിൽ അഭിനന്ദനമറിയിച്ച് രംഗത്തെത്തിയത്.

Also related: ബ്രട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ നിർമ്മിച്ച വാക്സിൻ വാങ്ങാനും രാജ്യങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. ബ്രസീലാണ് വാക്സിൻ വാങ്ങി വിതരണം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചത്. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ ലഭ്യമാക്കാന്‍ ബ്രസീലിലെ സ്വകാര്യ ക്ലിനിക്കുകളുടെ സംഘടനയായ ദ ബ്രസീലിയന്‍ അസ്സോസിയേഷന്‍ ഓഫ് വാക്‌സിന്‍ ക്ലിനിക്‌ തീരുമാനിച്ചിട്ടുണ്ട്.

Also related: സൗദിയും ഖത്തറുമായുള്ള അതിർത്തികൾ തുറന്നു

ശാസ്ത്രീയ നേട്ടങ്ങളിലും വാക്സിൻ നിർമ്മാണ പ്രക്രിയയിലുമുള്ള ഇന്ത്യയുടെ അതുല്യ നേതൃത്വം മഹത്തരമാണെന്നായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് ഇന്ത്യയെ പ്രകീർത്തിച്ച് പ്രധാനമന്ത്രിക്കയച്ച ട്വിറ്റർ സന്ദേശത്തിൽ പറയുന്നു. മഹാമാരിയെ നേരിടാനുള്ള ലോകത്തിന്റെ പരിശ്രമങ്ങൾക്ക് മുതൽകൂട്ടാണ് ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Also related: സ്വർണ്ണവില കുതിക്കുന്നു; ഇന്നത്തെ വില അറിയാം

നിർണ്ണായക സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുകയും സധൈര്യം മുന്നോട്ട് പോകുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദകർ എന്ന നിലയിൽ ഇന്ത്യ അന്താരാഷ്ട്ര ആരോഗ്യ രംഗത്തെ വൻ ശക്തിയാണ്. ഒരുമിച്ച് നിന്നാൽ ലോകത്തെ ഈ മഹാമാരിയിൽ നിന്ന് കരകയറ്റാൻ വേഗത്തിൽ സാധിക്കും. അതിനായി ഇന്ത്യക്ക് ഹസ്തദാനം ചെയ്യുകയാണ് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ട്വിറ്റർ സന്ദേശത്തിൽ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അധനോം കുറിച്ചത്  .

shortlink

Related Articles

Post Your Comments

Related Articles


Back to top button