KeralaLatest NewsNews

46 വയസ്സിന് ശേഷം ഇവര്‍ക്ക് സാമ്പത്തിക നേട്ടം

അശ്വതി നക്ഷത്രത്തിന്റെ സാമാന്യഫലങ്ങളാണ് ഇവിടെ പറയുന്നത്. ജനനസമയം അനുസരിച്ച് ഈ ഫലങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകും.

ഈ നക്ഷത്രക്കാര്‍ നാലുവയസുവരെ രോഗദുരിതങ്ങളും ആശുപത്രിവാസവും അനുഭവിക്കേണ്ടിവരും. വളരെ വിഷമംപിടിച്ച കാലമാണിത്. തുടര്‍ന്ന് ഇരുപത്തി മൂന്നുവരെ കാര്യങ്ങള്‍ അനുകൂലമായ കാലഘട്ടമാണ്.

ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തന വിജയവും ശ്രേയസും ഉണ്ടാകും. തുടര്‍ന്നു 29 വയസുവരെ സമ്മിശ്രഫലങ്ങളുടെ കാലമാണ്. ധനസമ്പാദനം കുറഞ്ഞതും അലച്ചിലിന്റെയും കാലമാണിത്. എന്നാല്‍, ഭാവി ജീവിതത്തിന് ഗുണമാകുന്ന പലകാര്യങ്ങളും ഈ കാലത്ത് സംഭവിക്കും.

മുപ്പത്തിയൊന്‍പത് വയസിനുള്ളില്‍ വിവാഹം, ഗൃഹനിര്‍മാണം, കുടുംബസൗഖ്യം, അഭിവൃദ്ധി എന്നിവ അനുഭവത്തില്‍വരും. പിന്നീട് 46 വയസുവരെ കഠിനാധ്വാനത്തിന്റെ നാളുകളായിരിക്കും. ഈ കാലത്ത് സാമ്പത്തിക സ്ഥിതി മോശമായിരിക്കും. ആശുപത്രിവാസവും മറ്റു ദുരിതങ്ങളും ഈ കാലത്ത് അനുഭവിക്കേണ്ടിവരാന്‍ സാധ്യതയുണ്ട്.

നാല്‍പ്പതിയാറുവയസുകഴിഞ്ഞാല്‍ പിന്നെ സാമ്പത്തിക നേട്ടത്തിന്റെ കലമാണ്. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും നല്ലകാലമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button