COVID 19Latest NewsSaudi ArabiaNews

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് യാത്ര വിലക്ക്

റിയാദ്: സൗദിയിലേക്കുള്ള വിമാന സർവിസുകൾക്ക് നിലനിന്നിരുന്ന താൽക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാനങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുമെന്ന് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് മഹാമാരിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവിസുകൾ കഴിഞ്ഞ സെപ്തംബർ മുതൽ പുനരാരംഭിച്ചിരുന്നുവെങ്കിലും ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽ നിന്നും നേരിട്ടുള്ള സർവിസുകൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തുകയുണ്ടായി.

കൊറോണ വൈറസ് രോഗം അനിയന്ത്രിതമായി പടരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. കൊവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ കഴിഞ്ഞ രണ്ടാഴ്ച മുമ്പാണ് വീണ്ടും സൗദിയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നത്. താൽക്കാലികമായ വിലക്ക് എടുത്തുകളഞ്ഞെങ്കിലും ഇന്ത്യക്കാർക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുമെന്ന് അറിയിക്കുകയുണ്ടായി. പുതിയ വൈറസ് കണ്ടെത്തിയ രാജ്യങ്ങൾക്കുള്ള അതേ നിബന്ധന തന്നെയാണ് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വരുന്നവർക്കും ബാധകമാക്കിയത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ മറ്റു രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കുകയും കൊവിഡ് പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കുകയും വേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button