തിരുവനന്തപുരം: മുഖ്യമന്ത്രിയും സി.പി.എമ്മും മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് നടത്തുന്നതെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മതധ്രുവീകരണം ഉന്നമിട്ട് നടത്തുന്ന ഇത്തരം പ്രവർത്തികളിലൂടെ തെരഞ്ഞെടുപ്പിൽ വിജയം നേടാെമന്ന സങ്കുചിത നിലപാടാണ് ഇവർക്കുള്ളതെന്നും പിണറായി വിജയന്‍ തുടങ്ങിവെച്ച മതധ്രുവീകരണ പദ്ധതി എ. വിജയരാഘവനും ഏറ്റെടുത്തിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.ഇതിനായി മുസ്ലിം ലീഗിനെ അവര്‍ ചളിവാരിയെറിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിനെ തളര്‍ത്തി ബി.ജെ.പിയെ വളര്‍ത്തുകയെന്ന തന്ത്രമാണ് സി.പി.എമ്മും എല്‍.ഡി.എഫും സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ കേരളത്തില്‍ ബി.ജെ.പിക്ക് സ്ഥാനമുണ്ടാക്കിക്കൊടുക്കാനാണ് സി.പി.എം ശ്രമം. തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായും എസ്.ഡി.പി.െഎയുമായും സി.പി.എം രഹസ്യധാരണയുണ്ടാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയധ്രുവീകരണ തന്ത്രം വിജയിച്ചതിനാല്‍ അതേ തന്ത്രം നിയമസഭ തെരഞ്ഞെടുപ്പിലും പുറത്തെടുക്കാനാണ് സി.പി.എം നീക്കം.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാറിെന്റ അഴിമതിയും തട്ടിപ്പും മാഞ്ഞെന്ന പ്രചാരണത്തില്‍ അര്‍ഥമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഏത് അഴിമതിയും കാണിക്കാമെന്ന ധിക്കാരത്തോടെയാണ് വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ നൂറുദിന പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നുപോലും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു
Post Your Comments