തിരുവനന്തപുരം : വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി.അഴീക്കോട് നിയോജക മണ്ഡലത്തില്‍ നിന്നും രണ്ടു തവണ നിയമസഭാംഗമായ എം പ്രകാശന് മാസ്റ്ററെയാണ് മാറ്റിയത്. മന്ത്രിയും പ്രകാശന് മാസ്റ്ററുമായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതിനിടെയാണ് മാറ്റമെന്നത് ശ്രദ്ധനേടുന്നു.
read also:ക്ഷേത്രം തകര്‍ത്ത സംഭവം, അറസ്റ്റ് തുടരുന്നു : ഇതുവരെ അറസ്റ്റിലായത് 100 ലേറെ പേര്
നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രകാശന് മാസ്റ്ററെ മാറ്റിയതെന്നാണ് സിപിഎം വിശദീകരണം. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പ്രകാശന് മാസ്റ്ററെ മാറ്റിയത്.
Post Your Comments