റിയാദ്: മലയാളി സാമൂഹിക പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു. ഒ.ഐ.സി.സി ജുബൈൽ കുടുംബവേദി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സലിം വെളിയത്താണ് (50) ഹൃദയഘാതം മൂലം മരിച്ചിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു ഉണ്ടായത്. വൈകിയും കാണാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോൾ ബോധരഹിതനായി വീണു കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല.
Post Your Comments