COVID 19Latest NewsNewsIndia

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 16,505 പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുകയാണ്. പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം 16000ലേക്ക് എത്തിയിരിക്കുന്നു. ഇന്നലെ മാത്രം 16,505 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൊത്തം രോ​ഗബാധിതരുടെ എണ്ണം 1,03,40,470 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു.

ഇന്നലെ മാത്രം 214 പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചിരിക്കുന്നത്. ഇതോടെ മരണസംഖ്യ 1,49,649 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ പറയുന്നു. ചികിത്സയിലുള്ളവർ 2,43,953 ആണ്.

ഇന്നലെ മാത്രം 19,557 പേർ രോ​​ഗമുക്തി നേടി. ഇതോടെ മൊത്തം രോ​ഗമുക്തരുടെ എണ്ണം 99,46,867 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button