
ദോഹ: ഖത്തറില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ 50 പേര് രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 141,808 ആയി ഉയർന്നു.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 23,15 പേരാണ്. 286 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 32 പേര് തീവ്രപരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8251 കൊവിഡ് പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥരീകരിക്കപ്പെട്ടവരുടെ എണ്ണം 144,437 ആയി.
Post Your Comments