ന്യൂഡൽഹി: അമേരിക്കയുടെ പക്കൽ നിന്നും രണ്ട് പ്രിഡേറ്റർ ഡ്രോണുകൾ ലീസിനെടുത്തതിന് പിന്നാലെ 10 ഷിപ്പ് ബോൺ ഡ്രോണുകൾ കൂടി വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകി.1,300 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ബയ് ഗ്ലോബൽ കാറ്റഗറിയുടെ കീഴിലെ തുറന്ന ലേലത്തിലൂടെയാകും ഡ്രോണുകൾ വാങ്ങുക. ഡ്രോണുകൾ ലഭ്യമായാൽ ഇവ നിരീക്ഷണത്തിനായി യുദ്ധക്കപ്പലുകളിൽ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Also : വീണ്ടും സ്വർണ്ണക്കടത്ത് ; വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത് 85 ലക്ഷത്തിന്റെ സ്വർണ്ണം
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടേത് ഉൾപ്പെടെയുള്ള കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷിപ്പ് ബോൺ ഡ്രോണുകൾ വാങ്ങുന്നത്. അമേരിക്കയുടെ പക്കൽ നിന്നും സീ ഗാർഡിയൻ ഡ്രോണുകൾ വാങ്ങാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും മഡഗാസ്‌കർ മുതൽ മലാക്ക വരെ നിരീക്ഷണത്തിന് ഇവ ഉപകരിക്കുമെന്നും നാവിക സേനാ വൃത്തങ്ങൾ അറിയിച്ചു. 30 മണിക്കൂർ തുടർച്ചയായി നിരീക്ഷണം നടത്താൻ ശേഷിയുള്ള പ്രിഡേറ്റർ ഡ്രോണുകൾ അടുത്തിടെയാണ് നാവിക സേനയുടെ ഭാഗമായത്.
Post Your Comments