വീണ്ടും പ്രതിഫലം കുത്തനെ ഉയർത്തി ബോളിവുഡ് നടൻ അക്ഷയ് കുമാർ എത്തിയിരിക്കുന്നു. പുതിയ സിനിമയ്ക്ക് വേണ്ടി 135 കോടി രൂപയാണ് നടൻ പ്രതിഫലം വാങ്ങുന്നത് എന്നാണ് ലഭിച്ചിരിക്കുന്ന പുതിയ റിപ്പോർട്ട്.
ലോക്ക് ഡൗൺ സമയത്തും നടൻ പ്രതിഫലം ഉയർത്തിയിരുന്നു. അതിനു ശേഷം അക്ഷയ് കുമാർ 99 കോടിയില്‍ നിന്നും 108 കോടിയിലേക്ക് പ്രതിഫലം ഉയർത്തുകയുണ്ടായത്. പിന്നീട് 117 കോടി രൂപ വരെ അദ്ദേഹം വാങ്ങുകയുണ്ടായി എന്നാണ് വിവരം ലഭിക്കുന്നത്. താരമൂല്യവും അഭിനയ രംഗത്ത് തുടർച്ചയായ വലിയ വിജയങ്ങൾ താരം നേടുന്നതിനാലും നിർമ്മാതാക്കൾ പണം മുടക്കാൻ തയ്യാറാവുന്നു എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments