
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം നടന്ന സംഭവത്തിൽ രണ്ടു പേർ പിടിയിലായിരിക്കുന്നു. കോഴിക്കോട് ടൗൺ പൊലീസിന്റെ ജീപ്പ് എറിഞ്ഞ് തകർത്ത കേസിലാണ് കൊളത്തറ സ്വദേശി സുമീർ , പ്രായപൂർത്തിയാവാത്ത ഒരാൾ എന്നിവർ പിടിയിലായിരിക്കുന്നത്.
കോഴിക്കോട് ടൗൺ പൊലീസിന് നേരെ ചൊവ്വാഴ്ച പുലർച്ചെ 12.20 ഓടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡിൽവെച്ചാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ പൊലീസ് ജീപ്പിന്റെ ചില്ലുകൾ തകർന്നു. ജീപ്പിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർക്ക് പരിക്കേറ്റു.
Post Your Comments