കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാൻ്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഇർഷാദിനെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നു. അഞ്ച് ദിവസത്തേക്കാണ് ഇർഷാദിനെ ഹൊസ്ദുർഗ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് പ്രതിയെ കോടതിയിൽ ഹാജരാക്കണമെന്ന് നിർദ്ദേശം നൽകി.
റഹ്മാനെ കുത്തി വീഴ്ത്തിയ ഇർഷാദിനെ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തെളിവെടുപ്പ് നടത്താൻ ലോക്കൽ പൊലീസിന് കഴിഞ്ഞിരുന്നില്ല. ക്രൈംബ്രാഞ്ച് സംഘം ഉടൻ തെളിവെടുപ്പ് പൂർത്തിയാക്കുന്നതാണ്. കൊലയ്ക്കുപയോഗിച്ച കത്തി ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്. മറ്റ് പ്രതികളെ കൂടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽ മാത്രമേ കൊലയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കഴിയു.
Post Your Comments