കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലിത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി സാമ്പത്തിക വിഗദ്ധനും നോബൽ സമ്മാന ജേതാവുമായ അമർത്യ സെൻ. രാഷ്ട്രീയ പാർട്ടികൾക്ക് വ്യക്തിഗത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ചില അജണ്ടകൾ ഉണ്ട് എന്നത് ശരിയാണ്., എന്നാൽ വർഗ്ഗീയത നിരസിക്കുന്നത് പൈതൃകമായി ലഭിക്കുന്ന ഒന്നാണ്. വർഗ്ഗീയതയെ പടിക്ക് പുറത്ത് നിർത്താനായില്ലെങ്കിൽ “ഞങ്ങൾ ടാഗോറിന്റെയും നേതാജിയുടെയും പിൻതുടർച്ചക്കാരാകില്ല” എന്ന് അമർത്യ സെൻ പറഞ്ഞു.
Also related: “എംഎല്‍എമാർ പോയാലും, ബംഗാൾ ജനങ്ങൾ എന്റെയൊപ്പം”; മമതാ ബാനർജി
പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിനും മറ്റ് മതേതര പാർട്ടികൾക്കും സംസ്ഥാനത്ത് അരങ്ങേറുന്ന വർഗ്ഗീയതയുടെ വിവിധ തലങ്ങൾ ഉയർത്തിക്കാട്ടൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
Also related: കോൺഗ്രസ് എം എൽ എമാർ ബിജെപിയിൽ ചേർന്നു
ബംഗാളിൻ്റെ ഐക്കണുകളായ രവീന്ദ്രനാഥ ടാഗോർ, നേതാജി സുഭാഷ് ചന്ദ്രബോസ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, സ്വാമി വിവേകാനന്ദൻ എന്നിവരെല്ലാം ഒരു ഏകീകൃത ബംഗാളി സംസ്കാരത്തിനായി ആഗ്രഹിക്കുകയും വാദിക്കുകയും ചെയ്തവരാണ്. അതാണ് ബംഗാളി സംസ്കാരം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Post Your Comments