Latest NewsCinemaNewsKollywood

തമിഴ് നടനും ഡബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്‌സാന്‍ഡര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടനും ഡബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്‌സാന്‍ഡര്‍ അന്തരിച്ചു. 43 വയസായിരുന്നു ഇദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കൊലമാവ് കോകില, കൈതി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അവതരിപ്പിച്ച് അരുണ്‍ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയിരുന്നു.

അവഞ്ചേര്‍സ്, അക്വാമാന്‍ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരുന്നത് അരുണ്‍ ആളാണ്. മാസ്റ്റര്‍, ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിക്കുകയുണ്ടായത്. സംവിധായകന്‍ ലോകേഷ് കനകരാജ് തുടങ്ങിയവര്‍ മരണത്തില്‍ അനുശോചിച്ചു.

shortlink

Post Your Comments


Back to top button