തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിന്റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ച് ബിജെപി ദേശീയ നേതൃത്വം. മുരളീധര വിഭാഗം ഉയർത്തിയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുമെന്നാണ് ബിജെപി ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ കടും പിടുത്തം പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Also: കാപ്പന്റെ മോചനം: സര്‍ക്കാര്‍ ഇടപെടണം; സെക്രട്ടറിയറ്റിനു മുന്നില്‍ സത്യഗ്രഹമിരിക്കുമെന്ന് കുടുംബം
എന്നാൽ പ്രതിഷേധം അറിയിച്ച മുതിർന്ന നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തും. മുന്നാക്ക, ക്രൈസ്തവ വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകലാൻ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകൾ കാരണമായെന്നും ദേശീയ നേതൃത്വം വിലയിരുത്തി. ശോഭാ സുരേന്ദ്രനെയും അൽഫോൺസ് കണ്ണന്താനത്തെയും പാർട്ടി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന കാര്യവും പരിശോധിക്കും.
Post Your Comments