സീരിയലിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഡിംപിൾ റോസ്. വിവാഹശേഷം സീരിയലിൽ സജീവമല്ലാത്ത താരം സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം സഹോദരന്റെ ഭാര്യക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു ഡിംപിൾ. എന്നാൽ ഈ ചിത്രത്തിന് നേരെ നിരവധി വിമർശനമാണ് ഉയർന്നത്.
ഡിംപിളിന്റെ സഹോദരന് ഡോണ്‍ ടോണിയുടെ ഭാര്യയായ ഡിവൈന്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന കാര്യം യൂട്യൂബ് വീഡിയോയിലൂടെയാണ് ഡിംപിള്‍ വ്യക്തമാക്കിയത്. നാത്തൂന് ക്രിസ്മസ് കേക്ക് എന്ന ക്യാപ്ഷന്‍ നല്കി പുറത്ത് വിട്ട പുതിയ വീഡിയോയ്ക്ക് താഴെ മേഘ്നയെ കുറിച്ചുള്ള കമന്റുകളാണ് കൂടുതലായും വന്നത്.അടുത്ത ക്രിസ്തുമസിന് പുതിയ നാത്തൂനായിരിക്കുമല്ലോ തുടങ്ങി നിരവധി വിമർശനങ്ങളാണ് ഉയർന്നത്.
ഡിംപിളിന്റെ സഹോദരൻ ആദ്യം വിവാഹം കഴിച്ചത് സീരിയൽ നടിയായ മേഘ്നയെയാണ്. എന്നാൽ പിന്നീട് ഇരുവരും പിരിയുകയും,തുടർന്ന് ഡോണ്‍ ടോണി ഡിവൈനെ വിവാഹം ചെയ്യുകയുമായിരുന്നു. അതിരുകടന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഡിംപിളും അമ്മയും എത്തുകയായിരുന്നു. ”കാര്യം അറിഞ്ഞിട്ട് സംസാരിക്കൂ. ഒന്നും അറിയാതെ മറുപടി പറയരുത്. ആ കുട്ടി സ്വന്തം ഇഷ്ടത്തിനാണ് ഇവിടെ നിന്നും പോയത്. ആരും പറഞ്ഞു വിട്ടതല്ല. മൂന്ന് വര്‍ഷം ആയി പോയിട്ട്. ഡിവോഴ്സ് കേസ് കൊടുത്തതും ചെന്നൈയില്‍ പോയതുമെല്ലാം സ്വന്തം ഇഷ്ടത്തിന് ആണെന്നാണ്” ഡിംപി ൾ പറയുന്നു.
Post Your Comments