COVID 19Latest NewsKeralaNewsIndia

ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ, അവാർഡ് കിട്ടിയ കേരളത്തിന്റെ അവസ്ഥ ശോകം; കണക്കുകളിങ്ങനെ

കൂടുതൽ രോഗികളുള്ള നാണക്കേടുമായി കേരളം

കോവിഡിനെതിരായ പ്രതിരോധ പോരാട്ടത്തില്‍ ചരിത്ര നേട്ടം കൈവരിച്ച്‌ ഇന്ത്യ. കഴിഞ്ഞ ആറുമാസത്തിനിടെ ഇതാദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം 19,000 ല്‍ താഴെ എത്തി. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വെറും 18,732 കേസുകള്‍ മാത്രം. 2020 ജൂലൈ ഒന്നിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 18653 കേസുകളായിരുന്നു.

പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടതില്‍ 76.52 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. 3527 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. രണ്ടാംസ്ഥാനത്തെത്തിയ മഹാരാഷ്ട്രയില്‍ 2854 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2.78 ലക്ഷം (2,78,690) ആയി കുറഞ്ഞു.

Also Read: മകള്‍ വരച്ച താമര ചിഹ്നം വാട്‌സാപ്പില്‍ സ്റ്റാറ്റസാക്കി; പിന്നെ സംഭവിച്ചത്

അതേസമയം, അവാർഡുകൾ വാരിക്കൂട്ടി കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വൻ ശോകമെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. കേരളത്തില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂവായിരത്തിലേയ്ക്ക് അടുക്കുകയാണ്. നിലവില്‍ 2,976 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ മരണം 3000 കടക്കും.

കേരളത്തില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം ഏഴര ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 65,169 പേരാണ് വിവിധ ജില്ലകളില്‍ ചികിത്സയിലുള്ളത്. ഏറ്റവും അധികം കൊവിഡ് കേസുകൾ ഉള്ളതും കേരളത്തിൽ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button