അന്തരിച്ച ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം ദി സോങ് ഓഫ് സ്‌കോര്‍പിയൻസ് റിലീസിനൊരുങ്ങുന്നു. അടുത്ത വർഷം ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പറയുകയുണ്ടായി. ട്വിറ്റർ ഹാൻഡിലൂടെയാണ് തരൺ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
2017ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ 70-ാമത് ലൊകാര്‍ണോ ചലച്ചിത്രോത്സവത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ അതേസമയം ഇതുവരെ തിയറ്ററില്‍ ചിത്രം റിലീസ് ചെയ്തിട്ടില്ല. രാജസ്ഥാന്റെ പശ്ചാത്തലത്തിലാണ് കഥ തയാറാക്കിയിരിക്കുന്നത്. ഇറാനിയന്‍ നടി ഗോള്‍ഷിഫീത് ഫര്‍ഹാനി ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments