കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/എക്സിക്യുട്ടീവ് തസ്തികയില്‍ ഒഴിവുകളുണ്ട്. 2000 ഒഴിവുകളാണുള്ളത്. ആദ്യഘട്ട പരീക്ഷയ്ക്ക് കേരളത്തില്‍ ഏഴ് കേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
Read Also : സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
യോഗ്യത: ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
പ്രായപരിധി: 18-27 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷത്തെയും വയസ്സിളവുണ്ട്. വിധവകള്‍, വിവാഹമോചനം നേടിയവരും പുനര്‍വിവാഹിതരാകാത്തതുമായ സ്ത്രീകള്‍ എന്നിവര്‍ക്ക് 35 വയസ്സുവരെ അപേക്ഷിക്കാം. ഭിന്നശേഷിക്കാര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
അപേക്ഷ: അപേക്ഷ ഓണ്‍ലൈനായാണ് നല്‍കേണ്ടത്. വിശദവിവരങ്ങളും അപേക്ഷ അയയ്ക്കാനുള്ള ലിങ്കും www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളിലുണ്ട്. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിങ്ങനെ ഏഴ് കേന്ദ്രങ്ങളാണ് ഓണ്‍ലൈന്‍ പരീക്ഷയ്ക്കുള്ളത്. അപേക്ഷയില്‍ അനുയോജ്യമായ മൂന്ന് കേന്ദ്രങ്ങള്‍ സൂചിപ്പിക്കാം. പരീക്ഷാഫീസ് 100 രൂപ.
Post Your Comments