2020 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഇത്രയധികം വെല്ലുവിളികളും ദുരിതങ്ങളും അനുഭവിക്കേണ്ടി വന്ന മറ്റൊരു വർഷം ഇതുവരെ ഉണ്ടായിട്ടില്ല. ലോകം മുഴുവൻ വെല്ലുവിളികൾ കൊണ്ട് കഷ്ടത അനുഭവിക്കുകയാണ്. കൊറോണ വൈറസിന്റെ വരവ് ലോകത്തെ മുഴുവൻ ബാധിച്ചു. അടുത്ത വർഷമെങ്കിലും കാര്യങ്ങൾ ശരിയാകുമെന്നും എല്ലാം പഴയപടിയാകുമെന്നുമുള്ള വിശ്വാസത്തിലാണ് എല്ലാവരും. എന്നാൽ, എങ്ങനെയായിരിക്കും 2021 എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ട് നോക്കിയിട്ടുണ്ടോ?
Also Read: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടിയും കടന്നു
ഇപ്പോഴിതാ, ബാബ വംഗയുടെ പ്രവചനം ലോകശ്രദ്ധ നേടുന്നു. സെപ്റ്റംബർ 11 ഭീകരാക്രമണവും ബ്രെക്സിറ്റും കൃത്യമായി പ്രവചിച്ചു എന്നവകാശപ്പെടുന്ന ബാബ വംഗയുടെ പ്രവചനം സത്യമാണെങ്കിൽ സുഖ – ദുഃഖങ്ങൾ ഇടകലർന്ന ഒരു വർഷമായിരിക്കും 2021. വാൻജേലിയ ഗുഷ്ടെറോവ എന്ന് യഥാർത്ഥ പേരുള്ള ബാബ വംഗ മരണത്തിനു മുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
2021 എങ്ങനെ? ബാബ വംഗ പ്രവചിച്ച കാര്യങ്ങളിങ്ങനെ:
1. 2021 അത്യാപത്തുകളുടെ ഒരു വർഷമാകും. ലോകം വൻ ദുരന്തങ്ങളിലൂടെ കടന്നുപോകും. പ്രയാസവും സുഷ്കരവുമായ സമയങ്ങൾ വരും. ആളുകൾ അവരുടെ വിശ്വാസത്താൽ വേർതിരിക്കപ്പെടും. മനുഷ്യരാശിയുടെ വിധിയെ തന്നെ മാറ്റിമറിക്കുന്ന വിനാശകരമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കും.
2. 2021-ൽ ക്യാൻസറിനുള്ള മരുന്ന് കണ്ടെത്തും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മനുഷ്യരാശി ക്യാൻസറിൽ നിന്ന് പൂർണമായും മുക്തി നേടും. ക്യാനസർ സാധാരണരോഗം പോലെയാകും.
3. 45-ാമത്തെ അമേരിക്കൻ പ്രസിഡന്റ് “നിഗൂഢ രോഗം” ബാധിച്ച് കിടപ്പിലാകും. ഡൊണാൾഡ് ട്രംപ് ആണ് 45-ാമത്തെ അമേരിക്കൻ പ്രസിഡന്റ്. നിഗൂഢ രോഗം ബാധിച്ച് ട്രംപ് ബധിരനാകുമെന്നും മസ്തിഷ്ക ആഘാതമുണ്ടാകുകയും ചെയ്യും.
4. യൂറോപ്പിന്റെ സമ്പദ്‌വ്യവസ്ഥ തകരും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ സ്വന്തം രാജ്യത്തിനകത്ത് ആരെങ്കിലും വധശ്രമം നടത്തും. ഇസ്ലാമിക തീവ്രവാദികൾ യൂറോപ്പിൽ ആക്രമണം നടത്തും.
5. ഒരു മഹാസർപ്പം ഗ്രഹത്തെ ഏറ്റെടുക്കും. ഇത് മനുഷ്യരാശിയെ പിടിച്ചെടുക്കും. മൂന്ന് വമ്പന്മാർ ഒന്നിക്കും. മനുഷ്യരാശിക്ക് തന്നെ ദോഷമായി പ്രവർത്തിക്കും. മൂന്ന് ഭീമന്മാർ റഷ്യ, ഇന്ത്യ, ചൈന എന്നിവ ആകാമെന്നാണ് നിരീക്ഷകർ പറയുന്നത്.
Also Read: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം എട്ട് കോടിയും കടന്നു
12-ാം വയസ്സിൽ ദുരൂഹസാഹചര്യത്തിൽ കാഴ്ച നഷ്ടപ്പെട്ടതിന് ശേഷം, ഭാവിയിൽ എന്ത് സംഭവിക്കും എന്ന് മുൻകൂട്ടി പറയാൻ തനിക്ക് കഴിവുണ്ടെന്ന് സ്വയം അവകാശപ്പെടുകയായിരുന്നു ബാബ വംഗ. സോവിയറ്റ് യൂണിയന്റെ വിയോഗം, ഡയാന രാജകുമാരിയുടെ മരണം, ചെർണോബിൽ ദുരന്തം എന്നിവ കൃത്യമായി പ്രവചിച്ചു എന്നവകാശപ്പെടുന്ന ബാബ വംഗ 1996-ൽ തന്റെ 85-ാം വയസ്സിൽ മരിക്കുന്നതുവരെ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നതായാണ് റിപോർട്ടുകൾ.
Post Your Comments