ന്യൂഡൽഹി : പാകിസ്ഥാനുമായി ചേർന്ന് അടുത്തിടെ സിന്ധ് പ്രവിശ്യയിൽ ചൈന നടത്തിയ സൈനിക അഭ്യാസങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യ. അപ്രതീക്ഷിതമായി വിയറ്റ്നാം നേവിയുമായി ചേർന്ന് ഇന്ത്യ രണ്ട് ദിവസത്തെ നാവിക അഭ്യാസം തുടരുകയാണ്. ഡിസംബർ 26,27 എന്നീ രണ്ട് ദിവസങ്ങളിലായിട്ടാണ് ദക്ഷിണ ചൈനാക്കടലിൽ അഭ്യാസം നടക്കുന്നത്.
ചൈനക്കടലിന്റെ അധികാരം മുഴുവൻ തങ്ങൾക്കാണെന്ന മട്ടിൽ പെരുമാറുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ അഭ്യാസമെന്ന് വിലയിരുത്തുന്നു. വിയറ്റ്നാമുമായി ചൈനകടലിൽ അതിർത്തി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് ചൈന.വിയറ്റ്നാമീസ് നാവികസേനയുമായി ‘പാസേജ് അഭ്യാസം’ മാത്രമാണ് ഇന്ത്യ നടത്തുന്നത്.
മദ്ധ്യ വിയറ്റ്നാമിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികളുമായി എത്തിച്ചേർന്ന ഇന്ത്യൻ യുദ്ധക്കപ്പലായ ഐ എൻ എസ് കിൽട്ടാനുമായി ചേർന്നാണ് അഭ്യാസം അരങ്ങേറുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് അഭ്യാസമെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും ചൈനയ്ക്കുളള വ്യക്തമായ സന്ദേശമായിട്ടാണ് ഇരു രാജ്യങ്ങളും അഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
Post Your Comments