ഡല്‍ഹി: കുപ്രസിദ്ധ ഖാലിസ്ഥാന്‍ ഭീകരന് വികാസ് മുഹമ്മദ് ഡല്‍ഹിയില്‍ അറസ്റ്റിലായി. ഖാലിസ്താന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവാണ് ഇയാള്‍. വികാസ് വര്‍മ്മ എന്നായിരുന്നു ഇയാളുടെ ആദ്യ പേര്. കറാച്ചിയിലെത്തിയ വികാസ് മതം മാറുകയും പാകിസ്ഥാന് സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. തുടര്‍ന്നാണ് വികാസ് മുഹമ്മദ് എന്ന് പേര് മാറ്റിയത്.
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ പോലീസ് കണ്ടെത്തിയെന്ന് മനസിലാക്കിയതോടെ വികാസ് ഇന്ത്യ വിട്ടിരുന്നു. ദുബായ് വഴി പാകിസ്ഥാനിലേക്കാണ് ഇയാള്‍ പോയത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. ഇയാളുടെ പക്കല്‍ നിന്നും ലാപ്ടോപും മൊബൈല്‍ ഫോണും ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
വികാസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. പാകിസ്ഥാന്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ വികാസ് ഖാലിസ്ഥാന്‍- ഇസ്ലാമിക ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.വികാസിനെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
read also: നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളർപ്പിലേക്ക്, അങ്കലാപ്പോടെ ഷി ജിങ് പിങ്
ഖാലിസ്ഥാന്‍- പാകിസ്ഥാന് ഭീകരര്‍ക്കിടയിലെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാള്‍.കാനഡ, പാകിസ്ഥാന് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ വികാസ് റൂട്ട് ചെയ്യുന്നത് അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ച് വരികയായിരുന്നു. ദേശീയ അന്വേഷണ ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്യും.
Post Your Comments