ലക്നൗ: മരച്ചുവട്ടിലിരുന്ന് പണമെണ്ണുകയായിരുന്ന ആളുടെ കയ്യില്‍ നിന്നും ബാഗും തട്ടിപ്പറിച്ചോടി കുരങ്ങുകള്‍. ഉത്തര്‍പ്രദേശിലെ സീതാപുരിലാണ് ‘വ്യത്യസ്തമായ’ മോഷണം നടന്നത്. ഖൈരാബാദ് സ്വദേശിയായ ഭഗ്വന്ദീന്‍ എന്നയാളെയാണ് ‘കൊള്ളയടിച്ചത്’. മകന്റെ ചികിത്സാ ആവശ്യത്തിനായി സ്വന്തം ഭൂമി വിറ്റ് ലഭിച്ച തുകയില്‍ നിന്നാണ് ഒരു വിഹിതം കുരങ്ങുകള്‍ കൊണ്ടു പോയത്. ബാഗുമായി മരത്തിന്റെ മുകളില്‍ കയറിയ കുരങ്ങനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ബാഗില്‍ നിന്ന് നോട്ടുകെട്ടുകള്‍ എടുത്ത് വലിച്ചെറിഞ്ഞു.
12000 രൂപ വരെ മൂല്യമുള്ള നോട്ടുകളാണ് കുരങ്ങന് കീറി എറിഞ്ഞത്. സീതാപൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് കുരങ്ങന് ഭഗ്വാന് ദിന്നിനെ ഒരു മണിക്കൂര്‍ നേരം മുള്‍മുനയില്‍ നിര്‍ത്തിയത്. നാലുലക്ഷം രൂപയാണ് ബാഗില്‍ ഉണ്ടായിരുന്നത്.മരത്തില്‍ കയറി ബാഗിലെ നോട്ടുകെട്ടുകള്‍ കുരങ്ങന് വലിച്ചെറിയാന്‍ തുടങ്ങിയതോടെ ആള്‍ക്കൂട്ടം കൂടി. അതിനിടെ പഴവും മറ്റും നല്കി കുരങ്ങനെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ചിലര്‍ മരത്തില്‍ കയറി ബാഗ് പിടിച്ചെടുക്കാന്‍ ശ്രമിച്ചുവെങ്കിലും അതും വിജയം കണ്ടില്ല.
read also : ‘അഭയകേസില്‍ ഹൈക്കോടതി ജസ്റ്റിസ് ഇടപെട്ടു’; വെളിപ്പെടുത്തലുമായി മുന്‍ സിജെഎം
പണം കയ്യില്‍ കിട്ടിയ കുരങ്ങ് അത് വാരി വിതറാന്‍ തുടങ്ങി. താഴെ വീണ പണം ശേഖരിക്കാന്‍ ആളുകള്‍ കൂടിയതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഭഗ്വന്ദീന്‍ ഒടുവില്‍ പ്രദേശവാസികളുടെ സഹായം തേടി. ഇവരെത്തി പഴങ്ങളും മറ്റും കാട്ടി കുരങ്ങനെ ആകര്‍ഷിച്ച് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുരങ്ങന്റെ കയ്യില്‍ നിന്നും പണം തിരികെയെടുക്കുകയായിരുന്നു.
ഇതിന് ശേഷം കുരങ്ങന് തന്നെ ബാഗ് താഴേക്ക് വലിച്ചെറിഞ്ഞതോടെയാണ് വയോധികന്റെ അഗ്നിപരീക്ഷയ്ക്ക് അവസാനമായത്. നാട്ടുകാര്‍ ചേര്‍ന്ന് നോട്ടുകെട്ടുകള്‍ പെറുക്കിയെടുത്ത് ഭഗ്വാന് തിരികെ നല്കി. 12000 രൂപ മൂല്യം വരുന്ന നോട്ടുകളാണ് കുരങ്ങന് കീറികളഞ്ഞത്.
Post Your Comments