അഹമ്മദാബാദ്: വിവാഹനാളില്‍ ആര്‍ത്തവമാണെന്ന വധു മറച്ചുവെച്ചുവെന്നാരോപണം, യുവാവ് വിവാഹ മോചനത്തിന്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.. തങ്ങളുടെ വിശ്വാസം ഭാര്യ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് യുവാവ് കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.
read also :മാരക കോവിഡിന്റെ മൂന്നാം വേര്‍ഷനെയും കണ്ടെത്തി : വീണ്ടും കോവിഡില്‍ വിറച്ച് ലോകം
വിവാഹദിവസം ആര്‍ത്തവമുണ്ടായിരുന്നു എന്ന കാര്യം ഭാര്യ ഒളിച്ചുവച്ചു എന്നാണ് ആരോപണം.. കല്യാണത്തിന് ശേഷം ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പാണ് ഭാര്യ തനിക്ക് ആര്‍ത്തവമാണ് എന്ന കാര്യം തുറന്നു പറഞ്ഞതെന്നും വിവാഹമോചന അപേക്ഷയില്‍ ഭര്‍ത്താവ് പറയുന്നു.
കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. യുവതി അധ്യാപികയാണ്. സ്വകാര്യ കമ്പനിയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. കുടുംബ ചെലവിന് പണം ചെലവഴിക്കരുതെന്നും ഭാര്യ നിര്‍ദേശിച്ചതായി വിവാഹമോചന ഹര്‍ജിയില്‍ പറയുന്നു. മൂത്ത സഹോദരനാണ് കുടുംബ ചെലവ് നോക്കുന്നത്. കുടുംബ ചെലവിനായി ഒരു വിഹിതം നല്‍കേണ്ടതില്ല എന്നതാണ് യുവതിയുടെ നിലപാട്. ചെലവിനായി പ്രതിമാസം 5000 രൂപ നല്‍കാന്‍ ഭാര്യ ആവശ്യപ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു.
Post Your Comments