പത്തനംതിട്ട: 2021ലെ ഹരിവരാസനം പുരസ്കാരം പ്രശസ്ത ഗായകൻ എംആർ വീരമണി രാജുവിന് നൽകിയിരിക്കുന്നു. ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’… ഉൾപ്പെടെ മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി ആയിരകണക്കിന് ഭക്തി ഗാനങ്ങൾ പാടിയ ഗായകനാണ് വീരമണി രാജു. ഒരു ലക്ഷം രൂപയടങ്ങുന്നതാണ് പുരസ്കാരം. മകര വിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് പുരസ്കാരം സമ്മാനിക്കുന്നത്.
തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾക്ക് നേരത്തെ അർഹനായിട്ടുള്ള ആളാണ്. ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് വീരമണി രാജുവിന് പുരസ്കാരം സമ്മാനിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
Post Your Comments