
ഗാന്ധിനഗര്‍ :സിംഹങ്ങളുടെ ആക്രമണത്തില്‍ 17 കാരി കൊല്ലപ്പെട്ടു. ഗുജറാത്തിലെ ജുനാഗദ് ജില്ലയിലെ ധനുഫുലിയാ ഗ്രാമത്തിലാണ് സംഭവം. രാത്രി 9.30 ഓടെ വീടിനു പുറത്തിറങ്ങിയപ്പോഴാണ് കര്‍ഷക തൊഴിലാളി കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടി സിംഹങ്ങളുടെ ആക്രമണത്തിനിരയായത്. രണ്ട് സിംഹങ്ങളുടെ ആക്രമണത്തിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
read also : ഇനിയെങ്കിലും സ്‌റ്റെഫിയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം
ആക്രമണ സമയം സഹോദരിയും പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്ന ജലസംഭരണിയിലേക്ക് ചാടിയാണ് പെണ്‍കുട്ടിയുടെ സഹോദരി രക്ഷപ്പെട്ടത്. സിംഹങ്ങള്‍ പെണ്‍കുട്ടിയെ കാട്ടിലേക്ക് കടിച്ചുകൊണ്ടു പോവുകയായിരുന്നു. പാതി ഭക്ഷിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം വനപാലകര്‍ കണ്ടെടുത്തു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് സിംഹങ്ങള്‍ ഒരുമിച്ച് വേട്ടയ്ക്കിറങ്ങുന്നത് അസാധാരണമാണെന്നും ഇവയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും വനപാലകര്‍ പറഞ്ഞു. സിംഹത്തെ വീഴ്ത്താനായി മേഖലയില്‍ കെണി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി പ്രദേശത്ത് സിംഹങ്ങളുടെ ശല്യമുണ്ടെന്നും കന്നുകാലികളെയും മറ്റും കൊന്നിരുന്നതായും ഗ്രാമീണര്‍ പറഞ്ഞു.
Post Your Comments