ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളിലുള്ള ഇടതുപാര്‍ട്ടികളുടെ നിലപാട് കപടമാണെന്ന് ബിജെപി വക്താവ് സംബിത്. ത്രിപുര, കേരളം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഇടതുപാര്‍ട്ടി അധികാരത്തിലിരിക്കെ ര്‍ഷകരെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഇടതുപാര്‍ട്ടികള്‍ അധികാരത്തിലിരുന്നിടത്തെല്ലാം കര്‍ഷകരിലും സമ്പദ്വ്യവസ്ഥയിലും ഒന്നും ബാക്കിയില്ല. 2018 വരെ 25 വര്‍ഷമായി ത്രിപുരയില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നു. പക്ഷേ 25 വര്‍ഷമായി സംസ്ഥാനത്ത് താങ്ങുവില ഇല്ലായിരുന്നുവെന്ന് പറയുന്നതില്‍ എനിക്ക് സങ്കടമുണ്ട്. ഇന്ന് ഇടതുപക്ഷ നേതാക്കള്‍ കര്‍ഷകരുടെ താല്പ്പര്യങ്ങള്ക്കൊപ്പമെന്ന് നടിക്കുന്നു. എന്നാല്‍ അവര്‍ കര്‍ഷകരെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments