തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച അവിശ്വസനയമായ തരത്തില്‍, നേതൃത്വത്തിലെ പലരും ഇത് കണ്ടില്ലെന്ന് നടിക്കരുത്,താക്കീതുമായി കെ.മുരളീധരന്‍ . താന്‍ നാല് മാസം മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നും പാര്‍ട്ടിയില്‍ പലര്‍ക്കും കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി. അടിസ്ഥാനപ്രശ്നങ്ങളൊന്നും പരിഹരിക്കേണ്ട സമയത്ത് പരിഹരിക്കുന്നില്ലെന്നും പത്തില്‍ നിന്ന് എട്ട് പോയാല്‍ പതിനെട്ട് അല്ലെന്ന് മനസിലാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
Read Also : കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ബിജെപിയ്ക്ക് കിട്ടുമെന്ന് സൂചന
ബിജെപിയുടെ വളര്‍ച്ച കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. അടിസ്ഥാന ഘടകങ്ങള്‍ എതിരായപ്പോഴാണ് പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടതെന്നും മുരളീധരന്‍ സൂചിപ്പിച്ചു. പാര്‍ട്ടി ഇപ്പോള്‍ റിവേഴ്സ് ഗിയറിലാണ് പോകുന്നത്. സ്വര്‍ണവും സ്വപ്നയും രക്ഷിച്ചില്ല. തോറ്റത് മെച്ചമായി അല്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ തകര്‍ന്നേനെ. പരാജയം വിശകലനം ചെയ്യാന്‍ ഇപ്പോള്‍ അവസരം കിട്ടിയിട്ടുണ്ടെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു.
Post Your Comments