കോട്ടയം: കൊച്ചി- മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈൻ ഔദ്യോഗിക കമ്മീഷനിങ്ങ് ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും, കേരള വ്യവസായ വികസന കോർപ്പറേഷനും ചേർന്ന് 3700 കോടി രൂപ ചിലവിൽ തയ്യാറാക്കുന്ന പദ്ധതിയാണ് ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി.
2007 ലാണ് ഇത് സംബന്ധിച്ച കറാർ ഒപ്പ് വെക്കപ്പെട്ടത്. കൊച്ചി – കൂറ്റനാട് – മംഗലാപുരം – ബംഗ്ലളൂരു പൈപ്പ് ലൈൻ (KKNB) പദ്ധതിയാണ് ഈ പ്രദേശത്ത് കൂടി കടന്ന് പോവുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇന്നാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു . കേരള പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങളെ ഭയപ്പെടുന്ന സർക്കാരല്ല തങ്ങളുടേതെന്നും സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നാടിന് ഗുണമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ എതിർപ്പു വന്നാൽ അതിന് കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments