
കോട്ടയം : ഓടുന്ന കാറില്‍ നായയെ കഴുത്തില്‍ കുരുക്കിട്ട് വലിച്ച് കൊണ്ടുപോയ സംഭവത്തിന് പിന്നാലെ പോത്തിനോടും കൊടു ക്രൂരത. കോട്ടയം തീക്കോയി ഒറ്റയിട്ടിയിലാണ് സംഭവം നടന്നത്. റോഡരികില്‍ കെട്ടിയിരുന്ന പോത്തിനെ മോഷ്ടിച്ച് വാഹനത്തിൽ കെട്ടി വലിക്കുകയായിരുന്നു.
വെള്ളാതോട്ടത്തില്‍ ജോജിയുടെ പോത്തിനെയാണ് മോഷ്ടാക്കൾ വാഹനത്തിൽ കെട്ടി വലിച്ചത്. വാഹനത്തില്‍ കയറാതിരുന്ന പോത്തിനെ വാഹനത്തില്‍ കെട്ടിവലിക്കുകയായിരുന്നു. എന്നാൽ വാഹനത്തിൽ കെട്ടി വലിച്ച ശേഷം അരകിലോമിറ്ററിനപ്പുറം പോത്തിനെ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു. റോഡിലുരഞ്ഞ് പോത്തിന് ഗുരുതരമായി പരിക്കേറ്റു. അതേസമയം പോത്തിനെ കെട്ടിവലിക്കുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ അവ്യക്തമായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
Post Your Comments