തിരുവനന്തപുരം: അഭയക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതി ഫാദർ തോമസ് എം കോട്ടൂരിനും രണ്ടാം പ്രതി സിസ്റ്റർ സെഫിക്കും 302 വകുപ്പ് പ്രകാരമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കലിന് കോട്ടൂരിന് ഏഴ് വർഷം തടവ് വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസ് എന്ന് കോടതി വിലയിരുത്തൽ. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി കെ.സനൽകുമാറാണ് വിധി പറഞ്ഞത്.
കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. മഠത്തിലേക്ക് അതിക്രമിച്ചു കടന്നതിന് ഒരു ലക്ഷം രൂപയുടെ അധികപിഴ കൂടി ഫാദര്‍ തോമസ് കോട്ടൂരിന് സിബിഐ കോടതി വിധിച്ചിട്ടുണ്ട്. പ്രതികൾ രണ്ട് പേരും പിഴ ശിക്ഷ അടയ്ക്കാത്ത വിധം ഒരു വര്‍ഷം കൂടി അധികതടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Updating…
Post Your Comments