കുമളി: കുമളി അതിർത്തി വഴിയുള്ള ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നു. ഡിസംബർ 24 മുതൽ 31 വരെയാണ് നിരോധനം ഏർപ്പെടുത്താനായി തീരുമാനിച്ചിരിക്കുന്നത്. റോഡിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് തീരുമാനം എടുത്തിരിക്കുന്നത്.
കുമളി ലോവർ ക്യാമ്പ് ഹിൽസ് റോഡ് നിർമ്മാണം നടക്കുന്നതിനാലാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയത് എന്ന് തേനി ജില്ലാ കളക്ടർ അറിയിക്കുകയുണ്ടായി. വാഹനങ്ങൾ കമ്പംമേട്ടു വഴി പോകണമെന്നും കളക്ടർ അറിയിച്ചു.
Post Your Comments