വാഷിംഗ്ടണ്‍ : ലോകം ഉറ്റു നോക്കുമ്പോള്‍ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് വാക്സിന് സ്വീകരിച്ചത് ലൈവായി. കോവിഡ് വാക്സിന് ബോധവത്കരണത്തിന്റെ ഭാഗമായാണ് ബൈഡന് വാക്സിന് ലൈവായി സ്വീകരിച്ചത്. ഇദ്ദേഹം വാക്സിന് സ്വീകരിക്കുന്നത് ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
ബൈഡനും ഭാര്യ ജില് ബൈഡനും ഫൈസര്‍ കമ്പനിയുടെ വാക്സിനാണ് സ്വീകരിച്ചത്. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് മൈക് പെന്‍സും ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും വാക്സിന് സ്വീകരിച്ചിരുന്നു. വൈറ്റ്ഹൗസിലെ വാക്സിനേഷനിലാണ് പെന്‍സ് വാക്സിന് സ്വീകരിച്ചത്.
വാക്സിന് സ്വീകരിക്കുന്നത് നേരില്‍ കാണുന്നതോടെ നിരവധി പേര്‍ക്ക് വിശ്വാസം വരും. വാക്സിനെടുക്കാന്‍ ആളുകള്‍ ലഭ്യമാകുമ്പോള്‍ അത് തയാറാകണമെന്ന് കാണിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും ബൈഡന് പറഞ്ഞു. കഴിഞ്ഞാഴ്ച മുതല്‍ അമേരിക്കയില്‍ ഫൈസര്‍-ബയോണ്‍ടെക്കിന്റെ കോവിഡ് വാക്സിന് നല്കാന് തുടങ്ങിയിരുന്നു.
Post Your Comments