KeralaLatest NewsNews

വോട്ട് ചെയ്യാത്തതിന്റെ പേരിൽ മർദ്ദനം; ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസർഗോഡ് : വോട്ട് ചെയ്യാത്തതിന്റെ പേരില്‍ സ്ത്രീകളെ ഉള്‍പ്പടെ മര്‍ദ്ദിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഒന്‍പത് ലീഗ് പ്രവർത്തകർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്.

ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായ ദിവസമാണ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ജസീലയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. കാഞ്ഞങ്ങാട് നഗരസഭയിലെ കല്ലൂരാവി മുപ്പതി ആറാം വാര്‍ഡില്‍ മുസ്ലിം ലീഗിന് ഭൂരിപക്ഷം കുറഞ്ഞെന്നാരോപിച്ചായിരുന്നു ആക്രമണം. ആക്രമണ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയാണ് വ്യാപകമായി പ്രചരിപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഒന്‍പത് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വധശ്രമം, വീട് കയറി അക്രമം, മാരകായുധങ്ങളുമായി അന്യായമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. കല്ലൂരാവി സ്വദേശികളായ റഷീദ്, ഉബൈസ്, ജംഷി, ഉമൈര്‍, നിസാമുദ്ദീന്‍, സമദ്, നൂറുദ്ദീന്‍, ഹസ്സന്‍, ഷമീര്‍ എന്നിവരാണ് പ്രതികള്‍.

 

 

 

shortlink

Post Your Comments


Back to top button