KeralaLatest News

തുടർഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് മുതല്‍

എല്ലാ ജില്ലകളിലും എല്‍ഡിഎഫിന്‍റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം.

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന ‘കേരള പര്യടന’ത്തിന്‌ ഇന്ന് തുടക്കം. കൊല്ലത്ത് നിന്നാണ് പര്യടനം ആരംഭിക്കുന്നത്. രാവിലെ പത്തിനാണ് പ്രയാണം തുടങ്ങുക.
രാവിലെ കൊല്ലത്ത് നിന്ന് വൈകിട്ട് പത്തനംതിട്ടയില്‍ സമാപിക്കുന്ന രൂപത്തിലാണ് ഇന്നത്തെ യാത്ര. എല്ലാ ജില്ലകളിലും എല്‍ഡിഎഫിന്‍റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം. നിയമസഭാ തിരഞ്ഞെടുപ്പിനു‌ മുമ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തും.

പൊതു സമ്മേളനങ്ങള്‍ ഉണ്ടാകില്ല.ഭാവി കേരളത്തെക്കുറിച്ചുള്ള എല്‍ഡിഎഫ്‌ കാഴ്‌ചപ്പാട്‌ രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പര്യടനം. ഇതിന്‌ പ്രമുഖരുടെ അഭിപ്രായം മുഖ്യമന്ത്രി തേടും. കോവിഡ്‌ സാഹചര്യത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പരിമിതിയുള്ളതിനാലാണ്‌ എല്ലാ ജില്ലകളും സന്ദര്‍ശിച്ച്‌ നാനാതുറയിലുള്ളവരുമായി ആശയ വിനിമയം നടത്തുന്നത്‌.ഇന്ന് പകല്‍ 10.30ന്‌ കൊല്ലത്ത്‌ പര്യടനത്തിന്‌ തുടക്കം കുറിക്കും. ബീച്ച്‌ ഓര്‍ക്കിഡ്‌ ഹോട്ടലിലെ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.

read also: ഡാമില്‍ വീണ മകളെ രക്ഷിക്കാന്‍ ചാടിയ മലയാളി അധ്യാപികയും പിതാവും മരിച്ചു

തുടര്‍ന്ന്‌ പത്തനംതിട്ടയ്‌ക്ക്‌ പോകുന്ന മുഖ്യമന്ത്രി 4.30ന്‌ അബാന്‍ ടവറില്‍ പ്രമുഖരുമായി കൂടിക്കാഴ്‌ച നടത്തും. ബുധനാഴ്‌ച കോട്ടയത്തും വ്യാഴാഴ്‌ച തലസ്ഥാന ജില്ലയിലുമാണ്‌. സമാപന ദിവസമായ 30ന്‌ എറണാകുളം, ആലപ്പുഴ ജില്ലകളിലാണ്‌ പര്യടനം.എല്‍ഡിഎഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ്‌ മുഖ്യമന്ത്രിയുടെ പര്യടനം‌. സംസ്ഥാനത്തെ വിഭവ വിനിമയവും വികസന ആശയങ്ങളും ഇതിലൂടെ പങ്കുവയ്‌ക്കും. സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവച്ച വികസനത്തിന്റെയും ജനക്ഷേമപദ്ധതികളുടെയും പൂര്‍ത്തീകരണത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി വിശദീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button