ലക്നൗ: യുപിയിൽ ബിജെപി നേതാവിനെ അജ്ഞാതസംഘം വെടിവെച്ച് കൊന്നു. ബിജെപി നേതാവ് ഗ്യാനേന്ദ്രയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഗാസിയാബാദിലെ സിരോളി ഗ്രാമത്തിൽ രാത്രിയായിരുന്നു ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. വീടിനു മുന്നിൽ വെച്ചാണ് ഗ്യാനേന്ദ്രയ്ക്ക് വെടിയേറ്റത്. വീടിനു പുറത്തേക്ക് വിളിച്ചു വരുത്തിയ ശേഷം അക്രമ സംഘം ഗ്യാനേന്ദ്രയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറഞ്ഞു.
മൂന്ന് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്. ഗ്യാനേന്ദ്രയ്ക്ക് നേരെ വെടിയുതിർത്ത ശേഷം ഇവർ ഇരുചക്ര വാഹനങ്ങളിൽ കടന്നു കളയുകയുണ്ടായി. ശബ്ദം കേട്ടെത്തിയ വീട്ടുകാർ് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments