Latest NewsKeralaNews

അവിഹിത കൂട്ടുകെട്ട് ഫലം കണ്ടു; ചീഞ്ഞുനാറിയ രാഷ്ട്രീയക്കളി, എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയരഹസ്യം ഇങ്ങനെ

അഭിമന്യുവിന്റെ ആത്മാവ് പോലും പൊറുക്കില്ലിത്

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ചതോടെ ത്രിശങ്കുവിലായത് യു.ഡി.എഫ് ആണ്. വോട്ട് പോയത് മുഴുവൻ പ്രതിപക്ഷത്തിനാണ്. തിരിച്ചടി കിട്ടിയതും പ്രതിപക്ഷത്തിനു തന്നെ. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ ഒരേയൊരു പാർട്ടി ബിജെപിയാണ്. പക്ഷേ, ഈ ഗണത്തിൽ പ്രത്യക്ഷത്തിൽ കൈയ്യടി വാങ്ങുന്ന സി.പി.എമ്മിന്റെ വിജയത്തിനു പിന്നിൽ ചീഞ്ഞുനാറിയ ചില അറിയാക്കഥകൾ നടന്നിട്ടുണ്ട്.

Also Read: എൽ ഡി എഫ് സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത് പൂജ്യം വോട്ട്

ശത്രുവിന്റെ ശത്രു മിത്രം എന്ന നയമാണ് എൽ ഡി എഫ് പുറത്തെടുത്തത്. ഇതിനായി ഇവർ കൂട്ടുപിടിച്ചത് വർഗീയ ശക്തിയെന്ന് അവർ തന്നെ വിളിക്കുന്ന എസ്.ഡി.പി.ഐയെ. ജയിക്കാൻ എന്ത് വൃത്തികെട്ട കളിയും സി പി എം ഇറക്കും എന്നതിന്റെ തെളിവാണ് ഈ അവിഹിത കൂട്ടുകെട്ട്. മഹാരാജാസിൽ എസ്.ഡി.പി.ഐയുടെ വടിവാളിൽ തീർന്ന അഭിമന്യുവിനെ അവർ മറന്നു. തലശ്ശേരിയിലെ ഫസലിനേയും മറന്നു. അവർക്ക് വേണ്ടിയത് എങ്ങനെയെങ്കിലും ലീഗിനേയും യു.ഡി.എഫിനേയും തോൽപ്പിക്കണം എന്നത് മാത്രമായിരുന്നു.

എങ്ങിനെയൊക്കെയാണ് കേരളത്തിൽ സി.പി.ഐ.എം പറയുന്ന ചുവന്ന പൂവ് ഉണ്ടായതെന്ന് തിരിച്ചറിയണമെങ്കിൽ കണ്ണൂർ ജില്ലയിലെ മാത്രം ചില കണക്കുകൾ പരിശോധിച്ചാൽ മതി. കണ്ണൂരിലെ ഇരിട്ടി മുൻസിപ്പാലിറ്റിയിൽ മൂന്നു ഡിവിഷനുകളിലാണ് എസ്.ഡി.പി.ഐ ജയിച്ചത്. അതും അവിശുദ്ധ കൂട്ടുകെട്ടിലൂടെയെന്ന് വ്യക്തം.

കണക്കുകളിങ്ങനെ:

നാരായമ്പാറ.:
എസ്.ഡി.പി.ഐ- 467

യുഡിഫ്- 413

എൽ.ഡി.എഫ്- 59

കൂരൻമുക്ക്:

എസ്.ഡി.പി.ഐ- 466
യുഡിഫ്- 407
എൽ.ഡി.എഫ്- 244

നടുവനാട്:

എസ്.ഡി.പി.ഐ- 537

യുഡിഫ്- 458
എൽ.ഡി.എഫ്- 104

മാട്ടൂൽ പഞ്ചായത്ത്‌:

സൗത്ത്ചാൽ:

എസ്.ഡി.പി.ഐ- 353

യുഡിഫ്- 307

എൽ.ഡി.എഫ്- 253

സൗത്ത് മുനമ്പ്:

എസ്.ഡി.പി.ഐ- 784
യുഡിഫ്- 682
എൽ.ഡി.എഫ്- 14

മാട്ടൂൽ നോർത്ത്:

എസ്.ഡി.പി.ഐ- 534
യുഡിഫ്- 429
എൽ.ഡി.എഫ്- 91

മുഴക്കുന്ന് പഞ്ചായത്ത്‌:

അയ്യപ്പൻകാവ്:

എസ്.ഡി.പി.ഐ- 651

യുഡിഫ്- 583
എൽ.ഡി.എഫ്- 76

പാപ്പിനിശേരി പഞ്ചായത്ത്‌:

അറത്തിൽ:

എസ്.ഡി.പി.ഐ- 533

യുഡിഫ്- 423
എൽ.ഡി.എഫ്- 204

ബാപ്പിക്കൻ തോട്:

എസ്.ഡി.പി.ഐ- 542

യുഡിഫ്- 461
എൽ.ഡി.എഫ്- 186

മുഴപ്പിലങ്ങാട് പഞ്ചായത്ത്‌:

പാച്ചക്കര:

എസ്.ഡി.പി.ഐ- 636
യുഡിഫ്- 585
എൽ.ഡി.എഫ്- 178

മലക്ക് താഴെ:

എസ്.ഡി.പി.ഐ- 355

യുഡിഫ്- 298
എൽ.ഡി.എഫ്- 211

എസ്.ഡി.പി.ഐ വിജയിച്ച വാർഡുകളിലെ ഇടതുപക്ഷ വോട്ടുകൾ അപ്രത്യക്ഷമാകുന്നതിന്റെ കാരണമിതാണ്. ഇതിലും വലിയ തെളിവുകളുടെ ആവശ്യമുണ്ടോ? മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പെട്ട മുഴപ്പിലങ്ങാട് പഞ്ചായത്തിൽ സിപിഐഎം സഹായത്താൽ മലക്ക് താഴെ, പാച്ചക്കര വാർഡുകളിൽ എസ്.ഡി.പി.ഐ ജയിച്ചില്ലായിരുന്നെങ്കിൽ അവിടെ യുഡിഫ് ഭരണം വരുമായിരുന്നു. ലീഗും യുഡിഫുമാണ് ഇവരുടെ മുഖ്യശത്രു എന്ന് ഒരിക്കൽ കൂടി വ്യക്തമാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button