ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ക്ക് ലഭിക്കുന്ന അനധികൃത വിദേശ സംഭാവനകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. സംഭാവനകളുമായി ബന്ധപ്പെട്ട് കേന്ദ്ര ഫോറിന് എക്സ്ചേഞ്ച് വിഭാഗം വിവരങ്ങള്‍ തേടിയതായി പഞ്ചാബ് സിന്ധ് ബാങ്കിന്റെ മോഗ ജില്ലയിലെ ബ്രാഞ്ചില്‍ നിന്ന് അറിയിച്ചതായി സമരരംഗത്തുള്ള ഭാരതീയ കിസാന്‍ യൂണിയന് ഉഗ്രഹാന്‍ വിഭാഗം നേതാക്കള്‍ പറഞ്ഞു.
എന്നാൽ ഇതിനെതിരെ ഇപ്പോൾ കെജ്രിവാൾ രംഗത്തെത്തിയിരിക്കുകയാണ്. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കര്‍ഷക സമരത്തെ നേരിടുകയാണെന്നാണ് കെജ്രിവാൾ പറഞ്ഞത്. സമരത്തെ പിന്തുണക്കുന്ന പഞ്ചാബി വ്യവസായികളെ നോട്ടീസ് നല്‍കിയും റെയ്ഡ് നടത്തിയും പീഡിപ്പിക്കുകയാണെന്നും സമരത്തെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള് ട്വീറ്റ് ചെയ്തു. രാജ്യമൊന്നടങ്കം കര്‍ഷകര്‍ക്കൊപ്പമാണെന്ന് പറഞ്ഞ കെജ്രിവാള് ഇവരെല്ലാവരെയും കേന്ദ്രം റെയ്ഡ് ചെയ്യുമോ എന്ന് ചോദിച്ചു.
read also: വിദേശഫണ്ട് വാങ്ങല്‍: കര്‍ഷക സംഘടന പ്രതിക്കൂട്ടില്‍ ; ബാങ്കിന്റെ മുന്നറിയിപ്പ്
കര്‍ഷക സമരത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഭാരതീയ കിസാന്‍ യൂനിയന്‍ (ഉഗ്രഹാന്‍) വിദേശ സഹായം അനുവദിക്കരുതെന്ന് ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.വിദേശത്ത് പോയ പഞ്ചാബികള്‍ തങ്ങളെ സഹായിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെന്താണ് പ്രശ്നമെന്ന് യൂനിയന്‍ നേതാവായ സുഖ്ദേവ് സിങ് കൊക്രി കാലാന്‍ ചോദിച്ചു.
വിദേശത്ത് പോയ പഞ്ചാബികള്‍ കഴിഞ്ഞ രണ്ട് മാസം ഒമ്പത് ലക്ഷം രൂപ വരെ അയച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.പഞ്ചാബിലെ മോഗ ജില്ലയിലെ പഞ്ചാബ് ബാങ്ക്, സിന്ധ് ബാങ്ക് എന്നിവയുടെ ശാഖകളില്‍ നിന്നാണ് മുന്നറിയിപ്പ് നല്‍കിയത്. റജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു.
Post Your Comments