ഹൈദരാബാദ്: ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റർനാഷണൽ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച വിദേശ കറൻസി പിടികൂടിയിരിക്കുന്നു. യുഎസ് ഡോളർ, ഒമാനി റിയാൽ, സൗദി റിയാൽ, ഖത്തർ റിയാൽ എന്നിവയാണ് പിടിച്ചെടുത്തത്.
ഹൈദരാബാദ് കസ്റ്റംസും സി.ഐ.എസ്.എഫും നടത്തിയ സംയുക്ത പരിശോധനയിലാണ് വിദേശ കറൻസി പിടികൂടിയിരിക്കുന്നത്. പിടിച്ചെടുത്ത കറൻസിക്ക് 32,53,274 രൂപ മൂല്യം വരും. ഷാർജയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കറൻസി പിടികൂടിയത്.
Post Your Comments