ബെയ്ജിങ്: ഇന്ത്യ വസ്തുത മനസ്സിലാക്കണമെന്ന് ചൈന. പാകിസ്താനുമായുള്ള സംയുക്ത വ്യോമപരിശീലനത്തെ ന്യായീകരിച്ച് ചൈന. ഇന്ത്യ കൂടുതല്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് ഉപദേശവും. ചൈന-പാകിസ്താന് വ്യോമസേന പരിശീലനങ്ങളും അഭ്യാസങ്ങളും മൂന്നാമതൊരു രാജ്യത്തിന് ഭീഷണിയല്ലെന്നും ചൈന വ്യക്തമാക്കി. പാകിസ്താന്റെ തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ ഡിസംബര്‍ രണ്ടാം വാരം മുതല്‍ സംയുക്ത വാര്‍ഷിക വ്യോമാഭ്യാസമായ ‘ഷഹീന് -11’ നടക്കുന്നതിനിടെയാണ് ചൈനയുടെ പ്രതികരണം.
Read Also: നേടിയത് 15 വര്‍ഷത്തെ കഠിന ശ്രമം; എൽഡിഎഫിന്റെ ഉരുക്ക് കോട്ടകള്‍ തകര്‍ത്ത് ബിജെപി
ചൈന പ്രതിരോധമന്ത്രി ജനറല്‍ വെയ് ഫെംഗെ പാകിസ്താന് സന്ദര്‍ശിക്കുകയും പുതിയ ധാരണപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. അതിന്റെ വിശദാംശങ്ങള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഡല്‍ഹിക്ക് പുതിയ സന്ദേശം നല്‍കാനാണോ സംയുക്ത അഭ്യാസം എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സംയുക്ത അഭ്യാസം പതിവ് ക്രമീകരണങ്ങളുടെ ഭാഗം മാത്രമാണെന്നായിരുന്നു വെയ് ഫെംഗെയുടെ പ്രതികരണം. പാകിസ്താന് പട്ടാള മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ വെള്ളിയാഴ്ച സംയുക്ത അഭ്യാസങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ എത്തിയിരുന്നു. വ്യോമ പരിശീലനം ഡിസംബര്‍ അവസാന വാരം സമാപിക്കും.
Post Your Comments