പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെട്ട മത്സരങ്ങളിലൊന്നാണ് പാലക്കാട് നഗരസഭയിലേത്. ഇത്തവണ എന്ത് വിലകൊടുത്തും നഗരസഭയിൽ നിന്ന് ബിജെപിയെ പുറത്താക്കും എന്നായിരുന്നു എൽഡിഎഫും യുഡിഎഫും പ്രഖ്യാപിച്ചത്. എന്നാൽ ഇരുമുന്നണികളുടേയും പ്രതീക്ഷകളെ തല്ലിക്കെടുത്തി നഗരസഭ ഭരണം ബിജെപി നേടി.
Read Also : പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാബു പുല്‍പ്പള്ളി അന്തരിച്ചു
“2014 ഡിസംബർ 19 ന് പാലക്കാട് കോട്ടമൈതാനിയിൽ ശ്രീ അമിത്ഷാ ജി ക്കു ബിജെപി ജില്ലാ അധ്യക്ഷൻ എന്ന ചുമതലയിൽ പതിനായിരങ്ങളെ സാക്ഷിയാക്കി കൊടുത്ത ഉറപ്പു 2015 ലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഭരിക്കുന്ന ആദ്യ നഗരസഭ പാലക്കാട് ആയിരിക്കും എന്ന് . മുഴുവൻ സംഘ പ്രസ്ഥാനങ്ങളുടെയും പ്രവർത്തകരുടെ കഠിനധ്വാനം കൊണ്ട് ആ ഉറപ്പ് പാലിക്കപ്പെട്ടു”, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
“കഴിഞ്ഞ 5 വർഷം നഗരസഭാ വൈസ് ചെയർമാൻ എന്ന ചുമതലയിൽ യുഡിഎഫ് -സിപിഎം കൂട്ടുകെട്ടിന്റെ എല്ലാ വെല്ലുവിളികളെയും നേരിട്ട് പാലക്കാടിന്റെ മുഖഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു . 2020 ലെ തിരെഞ്ഞെടുപ്പിൽ കഴിഞ്ഞ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലേക്ക് .വരുന്ന 5 വർഷം മികച്ച വികസന പ്രവർത്തനങ്ങൾ നടത്താൻ നാളെ സത്യ പ്രതിജ്ഞ ചെയ്യുന്ന എന്റെ പ്രിയപ്പെട്ട നവ സാരഥികൾക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു” ,അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം :
https://www.facebook.com/296289080727372/posts/1391013384588264/?extid=0&d=n
Post Your Comments