പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ച രാഷ്ട്രീയ റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമിത് ഷാ മമതയെ വിമർശിച്ചത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ബംഗാള്‍ സന്ദര്‍ശനത്തിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്.
ബിജെപി നേതാക്കളോട് സർക്കാർ കാണിക്കുന്ന രാഷ്ട്രീയ വൈരാഗ്യവും പകപോക്കലും നല്ലതല്ലെന്ന് അമിത് ഷാ പറഞ്ഞു. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തൃണമൂല്‍ വിട്ട് വന്ന മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാനും അദ്ദേഹം മറന്നില്ല. തൃണമൂൽ വിട്ട് ബിജെപിയിലേക്ക് വരുന്നവരെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യാനാണ് നേതൃത്വത്തിന്റെ തീരുമാനം.
Also Read: കെ എം മാണി അടക്കി ഭരിച്ച പഞ്ചായത്തില്‍ ബിജെപി തരംഗം, ഇടതുമുന്നണിയുടെ വാര്‍ഡും പിടിച്ചെടുത്തു
”എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നത്?. മമത ബാനര്‍ജിയുടെ അഴിമതി, സ്വജനപക്ഷപാതം എന്നിവയാണ് കാരണം. ദീദി, ഇത് ഒരു തുടക്കം മാത്രമാണ്. തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും നിങ്ങള്‍ ഒറ്റയ്ക്കാകും. ” – അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതെന്ന് സുവേന്ദു അധികാരി ടിഎംസി പ്രവര്‍ത്തകര്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. തന്റെ ആറ് പേജുള്ള കത്തില്‍, താന്‍ എന്ന വ്യക്തിയെ വിശ്വസിക്കണമെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ടിഎംസി ആരുടേയും കുത്തകാധികാരത്തില്‍ പെടുന്നതല്ലെന്നും ഒരു വ്യക്തി ഒരു ദിവസം കൊണ്ട് നിര്‍മ്മിച്ചതല്ലെന്നും സുവേന്ദു വ്യക്തമാക്കി.
Post Your Comments