ശാന്തിനികേതന്‍ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച വിശ്വഭാരതി സന്ദര്‍ശിച്ച് യൂണിവേഴ്‌സിറ്റി ക്യാംപസിലെ രവീന്ദ്ര ഭവനില്‍ ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന് പുഷ്പാഞ്ജലി അര്‍പ്പിച്ചു. ഉപാസന ഗൃഹ (പ്രാര്‍ത്ഥനാലയം), സംഗീത ഭവന്‍ എന്നിവ സന്ദര്‍ശിക്കാന്‍ ഷാ പദ്ധതിയിട്ടിട്ടുണ്ട്. സംഗീത ഭവനില്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ സാംസ്‌കാരിക പരിപാടിയില്‍ രവീന്ദ്ര സംഗീതത്തെ അവതരിപ്പിക്കും.
കര്‍ശന സുരക്ഷയ്ക്കിടയിലാണ് ആഭ്യന്തര മന്ത്രി ഒന്നര മണിക്കൂറിലധികം കേന്ദ്ര സര്‍വകലാശാല സന്ദര്‍ശനത്തിനെത്തിയത്. ആഭ്യന്തര മന്ത്രി പിന്നീട് ബിര്‍ഭുമിലെ ശ്യാംബതി സന്ദര്‍ശിക്കും. അവിടെ ബൗള്‍ ഗായകന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കും. തുടര്‍ന്ന് സ്റ്റേഡിയം റോഡിലെ ഹനുമാന്‍ മന്ദിര്‍ മുതല്‍ ബോള്‍പൂര്‍ സര്‍ക്കിള്‍ വരെ ബോള്‍പൂരില്‍ റോഡ്‌ഷോ നടത്തും. ബിര്‍ഭുമിലെ മോഹര്‍ കുതിറില്‍ പത്രസമ്മേളനത്തോടെ ഷാ സന്ദര്‍ശനം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments