മലപ്പുറം: ദേശീയ ജനറല്‍ സെക്രട്ടറി റഊഫിനെ ‘അന്യായമായി’ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മലപ്പുറം ജി.എസ്.ടി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പലരുടെയും പരിക്ക് ഗുരുതരമാണ്.
ഇവരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 20 ഓളം പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ 11നാണ് മാര്‍ച്ച് നടത്തിയത്. മലപ്പുറം കുന്നുമ്മലില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ജി.എസ്.ടി ഓഫിസിന് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന ലാത്തിച്ചാര്‍ജിലാണ് 22 പേര്‍ക്ക് പരിക്കേറ്റത്. കണ്ണീര്‍വാതകവും പ്രയോഗിച്ചു.
മുദ്രാവാക്യ വിളിയുമായെത്തിയ വിദ്യാര്‍ഥികള്‍ ബാരിക്കേഡിനു മേല്‍ ഇരുന്നതാണ് പോലീസ് ലാത്തി വീശാന്‍ കാരണം. യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തി വീശുകയായിരുന്നുവെന്നു വിദ്യാര്‍ഥി നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റു വീണ മുന്‍ നിരയിലെ പ്രവര്‍ത്തകരെ വിട്ടോടാന്‍ തയാറാവാതെ നിന്നവരെ വീണ്ടും പോലീസ് തല്ലി. പരിക്കേറ്റവരെ ഉപേക്ഷിച്ചു ഓടിപ്പോവാന്‍ വിസമതിച്ച സമരക്കാര്‍ കൂടെയുള്ളവരെ സംരക്ഷണവലയം തീര്‍ക്കുന്നതാണ് കണ്ടത്
read also: “നിങ്ങളുടെ ജോലി ഗുരുവായൂരപ്പന്റെ സ്വത്ത് പരിപാലിക്കുക എന്നത്” – ഉത്തരവിനെതിരെ അപ്പീൽ തീരുമാനമായില്ല
കാമ്പസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി ഉദ്ഘാടനം ചെയ്തു. മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് മിസ്ഹബ് പട്ടിക്കാട്, സെക്രട്ടറി ഹാസിന് മസ്ഹൂല്, സെന്‍ട്രല്‍ ജില്ല സെക്രട്ടറി തമീം, റിന്‍ഷാദ്, മുന്ഷിര് റഹ്മാന്, മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി മുസ്തഫ എന്നിവര്‍ നേതൃത്വം നല്കി.
Post Your Comments