കൊവിഡ് പരിശോധന നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിൽ. ഫീസ് നിജപ്പെടുത്തണം എന്നും ആവശ്യം. കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആർടിപിസിആർ പരിശോധനാ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലെന്ന് റിപ്പോർട്ടുകൾ. 2000 രൂപയാണ് പരിശോധനാ തുക.
ഏറ്റവും കുറവ് തുക ഉത്തർപ്രദേശിലാണ്. 600 രൂപയാണ് പുതിയ നിരക്ക്. ഡൽഹിക്ക് പിന്നാലെ, ഗുജറാത്ത് സർക്കാരും തുക വെട്ടിക്കുറച്ചു. നേരത്തെ 1500-2000 രൂപ വരെയാണ് ഗുജറാത്തിലെ സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. എന്നാൽ, ഇപ്പോൾ ഗുജറാത്തിലും 600 രൂപയാണ് നിരക്ക്.
Also Read: കൊവിഡ് കാല സിനിമ ചിത്രീകരണത്തെ പറ്റി മലയാളികളുടെ സ്വന്തം കുഞ്ചാക്കോ ബോബൻ
കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന തുകയുടെ കാര്യത്തിൽ ഇടപെടില്ലെന്ന് ഐസിഎംആർ നേരത്തേ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും ഐസിഎംആർ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് മഹാരാഷ്ട്ര 980ൽ നിന്നും 700 ആയി വെട്ടിക്കുറച്ചു. രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ആർടിപിസിആർ പരിശോധനാ ഫീസ് ഈടാക്കുന്നതിന് പരിധി നിശ്ചയിച്ചു. എന്നാൽ, കേരളത്തിൽ മാത്രമാണ് ഇപ്പോഴും 2000 രൂപയോളം വാങ്ങുന്നത്.
Post Your Comments